മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം; കീരംപാറ കവല ശുചീകരിച്ചു
1537280
Friday, March 28, 2025 4:24 AM IST
കോതമംഗലം: കീരംപാറ പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കീരംപാറ കവല ശുചീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കീരംപാറ യൂണിറ്റ്, ഹരിതകർമസേന, ആശാ വർക്കേഴ്സ്, കുടുംബശ്രീ പ്രവർത്തകർ, സിൻഡിക്കേറ്റ് വെൽഫയർ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി കീരംപാറ യൂണിറ്റ് പ്രസിഡന്റ് ജിജി എളൂർ അധ്യക്ഷത വഹിച്ചു. വാർഡംഗം വി.കെ. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.