ജോബി മാത്യുവിന് സ്വീകരണം നൽകി
1537264
Friday, March 28, 2025 4:16 AM IST
നെടുമ്പാശേരി: ഖേലോ ഇന്ത്യ ദേശീയ ഗയിംസിൽ സ്വർണംനേടി തിരിച്ചെത്തിയ ജോബി മാത്യുവിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി.
പാരാ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 65 കിലോ പുരുഷ വിഭാഗത്തിൽ 148 കിലോഗ്രാം ഉയർത്തിയാണ് റെക്കോർഡോടെ ജോബി മാത്യു കേരളത്തിനായി സ്വർണം നേടിയത്.
അൻവർസാദത്ത് എംഎൽഎ, വി. സലിം, ടി.വൈ. ഏല്യാസ്, എം.എ. ബ്രഹ്മരാജ് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.