കാൻസർ ചികിത്സ സഹായ പദ്ധതി ഉദ്ഘാടനം
1537278
Friday, March 28, 2025 4:24 AM IST
കോതമംഗലം: സമൂഹത്തെ കാർന്നുതിന്നുന്ന വലിയ വിപത്തായ കാൻസറിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമെന്ന് കോതമംഗലം രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ.
കോതമംഗലം എന്റെ നാട് ജനകീയ കൂട്ടായ്മ ആരംഭിച്ച കാൻസർ രോഗികൾക്കുള്ള ചികിത്സ സഹായ പദ്ധതിയായ ക്യാൻ കെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാൻസർ രോഗികളുടെ എണ്ണത്തിലും ചികിത്സാ ചെലവും വർധിക്കുന്ന സാഹചര്യത്തിലാണ് എന്റെ നാട് ക്യാൻ കെയർ പദ്ധതിക്ക് തുടക്കമിടുന്നതെന്ന് ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ നിർധനരായ 100 കാൻസർ രോഗികൾക്കാണ് ധനസഹായം നൽകുന്നത്.