ആലുവ - മൂന്നാർ പാത സഞ്ചാരത്തിന് വിട്ടുകൊടുക്കണം: ആർഎംപിഐ
1536830
Thursday, March 27, 2025 4:46 AM IST
മൂവാറ്റുപുഴ: ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നും എറണാകുളം ജില്ലയുടെ കിഴക്കേ അതിർത്തിയുടെ പ്രവേശന പ്രദേശമായ കുട്ടന്പുഴയും അതിനോട് അനുബന്ധപ്പെട്ട പ്രദേശങ്ങളുടെ വികസനത്തിനും ഉപകരിക്കുന്ന ആലുവ - മൂന്നാർ പാത സഞ്ചാരത്തിന് വിട്ടുകൊടുക്കണമെന്നും ആർഎംപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വിനോയ് താണിക്കുന്നേൽ ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ മരിയ ആർക്കേഡിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ജയ്സണ് പൂക്കുന്നേൽ, ട്രഷറർ പി.ഡി. മോഹനൻ, കമ്മിറ്റിയംഗങ്ങളായ ബേബി കാരയ്ക്കപറന്പിൽ, എൽദോസ് പറന്പത്ത്, ബിജു പൈലി, ഷിബു വെളിയുന്നുകാരൻ, രാജേഷ് ആവോലി എന്നിവർ പ്രസംഗിച്ചു.