ഇരുവായ്ക്കൽ - മാങ്കുഴി റോഡ് തുറന്നു
1536834
Thursday, March 27, 2025 4:46 AM IST
പിറവം: നഗരസഭയിലെ ഇടപ്പള്ളിച്ചിറ ഇരുവായ്ക്കൽ - മാങ്കുഴി റോഡ് തുറന്നു. ഒന്‍പതര ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. റോഡിൽ ടൈൽ വിരിച്ച് സൈഡുകൾ കോണ്‍ക്രീറ്റ് ഐറിഷ് ചെയ്ത് സേഫ്റ്റി തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. 2024-25 പദ്ധതിയിൽപ്പെടുത്തിയാണ് പൂർത്തീകരിച്ചത്.
റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സണ്‍ അഡ്വ. ജൂലി സാബു നിർവഹിച്ചു. ഡപ്യൂട്ടി ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു. വാർഡ് കൗണ്‍സിലർ ഡോ. അജേഷ് മനോഹർ, അഡ്വ. ബിമൽ ചന്ദ്രൻ, കെ. ഗിരീഷ് കുമാർ, ജേക്കബ് പോൾ എന്നിവർ പ്രസംഗിച്ചു.