ബിഷപ്പിന് പിന്തുണ
1537273
Friday, March 28, 2025 4:16 AM IST
മൂവാറ്റുപുഴ: ആലുവ - മൂന്നാർ രാജപാത ജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനകീയ യാത്രയിൽ പങ്കെടുത്ത ബിഷപ്പിനെതിരെ കള്ളക്കേസെടുത്ത വനം വകുപ്പിന്റെ നിലപാടിനെതിരെ കേരള യുത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണന്റെ നേതൃത്വത്തിൽ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെ സന്ദർശിക്കുകയും ബിഷപ്പിന്റെ നിലപാടുകൾക്കൊപ്പം കേരള യൂത്ത് ഫ്രണ്ട് ഉണ്ടാകുമെന്നും എല്ലാവിധ പിന്തുണയും ഉറപ്പ് നൽകുകയും ചെയ്തു.