വിസാറ്റിൽ ടെക്നോ-കൾച്ചറൽ ഫെസ്റ്റ് ഇന്നും നാളെയും
1536829
Thursday, March 27, 2025 4:46 AM IST
ഇലഞ്ഞി: വിസാറ്റ് എൻജിനീയറിംഗ് കോളജിലെ ടെക്നോ-കൾച്ചറൽ ഫെസ്റ്റ് ധ്രുവ് 2025 ഇന്നും നാളെയും നടക്കുമെന്ന് കോളജ് അധികൃതർ പത്രസമ്മേളത്തിൽ അറിയിച്ചു. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ് തുടങ്ങി ഏഴു വിഭാഗങ്ങളിലെ കുട്ടികളും വിവിധ കോളജിലെ മത്സരാർഥികളും പങ്കെടുക്കും.
വിവിധ മത്സരങ്ങൾ, വർക്ക്ഷോപ്പുകൾ, കലാപ്രകടനങ്ങൾ ടെക്നിക്കൽ ഇവന്റുകൾ, സൈബർ സെക്യൂരിറ്റി വർക്ക്ഷോപ്പ്, പ്രോജക്ട് പേപ്പർ പ്രസന്റേഷൻ, ഗെയിമിംഗ് ടൂർണമെന്റ്, ഡിസൈനിംഗ് മത്സരം, തീം ഡാൻസ്, മ്യൂസിക് ബാൻഡ് പെർഫോർമൻസ്, ഫോട്ടോഗ്രഫി മത്സരം എന്നിവയുണ്ടാകും.
ഇന്നു രാവിലെ 10ന് ഗായിക ഇന്ദുലേഖ വാര്യർ ഉദ്ഘാടനം ചെയ്യും. വിസാറ്റ് എൻജിനീയറിംഗ് കോളജ് മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രഫ. രോഹിണി വിജയനും സംഘവും അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രകടനം, ഫാഷൻ ഷോ, മ്യൂസിക്കൽ ഇവന്റ് എന്നിവയുണ്ടാകും.