ഏലൂരിൽ പ്രതിപക്ഷം ബജറ്റ് കത്തിച്ചു
1537265
Friday, March 28, 2025 4:16 AM IST
ഏലൂർ: ഏലൂർ നഗരസഭയിൽ ഇന്നലെ നടന്ന ബജറ്റ് ചർച്ചയിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ ഭരണപക്ഷം ബജറ്റ് പാസാക്കി പിരിഞ്ഞു. ബിജെപി കൗൺസിലർമാരുമായി നഗരസഭ ചെയർമാൻ ഒത്തു കളിച്ച് ബജറ്റ് പാസാക്കി എന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ ബജറ്റ് ബുക്ക് കത്തിച്ച് പ്രതിഷേധിച്ചു.
ബജറ്റ് ജനദ്രോഹപരവും കണക്കുകളുടെ വ്യക്തത ഇല്ലാത്തതുമാണെന്ന് കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു. ചെയർമാന്റെ ബിജെപിയെ കൂട്ടുപിടിച്ചുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്നിറങ്ങി. പ്രതിപക്ഷ നേതാവ് പി.എം. അയ്യൂബിന്റെ നേതൃത്വത്തിൽ നഗരസഭയുടെ മുന്നിൽ ബജറ്റ് ബുക്ക് കത്തിച്ചു പ്രതിഷേധിച്ചു.