ബോസ്കോ നിലയം ഷെൽട്ടർ ഹോമിൽ ലഹരി വിരുദ്ധ റാലി
1537254
Friday, March 28, 2025 3:58 AM IST
കൊച്ചി: പള്ളുരുത്തിയിലെ ബോസ്കോ നിലയം ഷെൽട്ടർ ഹോമിലെ കുട്ടികളുടെ നേതൃത്വത്തിൽ ലഹരി ബോധവത്കരണ കാന്പയിനു തുടക്കം."ആരോഗ്യ- സമ്പൂർണ ഭാവിക്കായി ലഹരി വിമുക്ത ബാല്യം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള കാന്പയിനിൽ, ലഹരിയെ തങ്ങളുടെ ജീവിതത്തിൽ നിന്ന് വർജ്ജിക്കുന്നു എന്ന പ്രതിജ്ഞയെടുക്കലും റാലിയും ഉണ്ടായിരുന്നു.
വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനാണ് കാന്പയിൻ സംഘടിപ്പിച്ചത്. പള്ളുരുത്തി സ്നേഹഭവൻ ഡോൺ ബോസ്കോ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പി.ഡി. തോമസ് ഉദ്ഘാടനം ചെയ്തു. ലതിക ഷിബു മുഖ്യപ്രഭാഷണം നടത്തി. അലീന ജിജു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഷെൽട്ടർ ഹോം ഡയറക്ടർ ഫാ. അഭിലാഷ് പാലക്കുടിയിൽ, കോ-ഓർഡിനേറ്റർ കെ. അഭിരാജ്, ആൻമരിയ, ഐസക് ജോസഫ്, അലൻ ഡേവിസ് എന്നിവർ പ്രസംഗിച്ചു.