ശ്രീപൂർണത്രയീശ സംഗീതസഭ സുവർണ ജൂബിലിയാഘോഷം 30ന്
1536840
Thursday, March 27, 2025 5:00 AM IST
തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ സംഗീത സഭയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും 30ന് കളിക്കോട്ട പാലസിൽ നടക്കും. വൈകുന്നേരം അഞ്ചിന് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
സംഗീതജ്ഞൻ ഡോ. ശ്രീവത്സൻ ജെ.മേനോൻ മുഖ്യാതിഥിയാകും. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് അഗസ്റ്റിൻ ജോസഫ് പുരസ്ക്കാരവും എൻഡോവ്മെന്റ് ് പുരസ്കാരങ്ങളും നൽകും. തുടർന്ന് സംഗീത പരിപാടി "ആനന്ദം' സംഗീത വിസ്മയം അരങ്ങേറും.