അവസാന പരീക്ഷയ്ക്ക് മുന്പേ അശ്വിൻ യാത്രയായി
1536835
Thursday, March 27, 2025 5:00 AM IST
മൂവാറ്റുപുഴ: എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിനത്തിനായി കാത്തുനിൽക്കാതെ അശ്വിൻ യാത്രയായി. ആയവന സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അശ്വിൻ റെജിയാണ് ഇന്നലെ മരണമടഞ്ഞത്.
അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രിയതാരം ആയിരുന്നു അശ്വിൻ. ശാരീരികമായ അവശതകളെ അവഗണിച്ച് രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയും പിന്തുണയോടെ അതിജീവനത്തിന്റെ വലിയ പാതയിൽ പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി വിധി അശ്വിനെ കവർന്നത്.
അകാലത്തിലുള്ള അശ്വിന്റെ വിയോഗം എസ്എസ്എൽസി പരീക്ഷകൾ പൂർത്തിയാക്കിയ കുട്ടികളുടെയും അധ്യാപകരുടെയും സന്തോഷത്തിൽ ദുഃഖത്തിന്റെ കരിനിഴൽ പരത്തി.