"രക്തരക്ഷസ്' ഏപ്രിലിൽ തൃപ്പൂണിത്തുറയിൽ
1537239
Friday, March 28, 2025 3:40 AM IST
കൊച്ചി: അരനൂറ്റാണ്ടുമുമ്പ് അരങ്ങിൽ വിസ്മയമൊരുക്കിയ ശ്രദ്ധേയ നാടകം "രക്തരക്ഷസ്' നൂതനസാങ്കേതികവിദ്യകളുടെ അകന്പടിയോടെ വീണ്ടും കൊച്ചിയിൽ അവതരിപ്പിക്കുന്നു. ഏരീസ് കലാനിലയം അരങ്ങിലെത്തിക്കുന്ന രക്തരക്ഷസിന്റെ അവതരണം തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രമൈതാനത്തിലാണ്. ഏപ്രില്‍ രണ്ടാം വാരം നാടകാവതരണം തുടങ്ങും.
കാലാനുസൃതമാറ്റങ്ങള്‍ വരുത്തിയാണ് നാടകം അരങ്ങിലെത്തുന്നത്. നാടകം രണ്ടു ഭാഗങ്ങളായി മാറ്റി. ഒന്നാം ഭാഗമാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻറോയിയും കലാനിലയം കൃഷ്ണൻ നായരുടെ മകനും ഏരീസ് കലാനിലയം മാനേജിംഗ് ഡയറക്ടറുമായ അനന്ത പത്മനാഭനുമാണ് നാടകസംഘത്തിന്റെ സാരഥികൾ.
7.1 ശബ്ദമികവും അതിശയിപ്പിക്കുന്ന സെറ്റുകളും നാടകത്തെ സവിശേഷമാക്കും. തൃപ്പൂണിത്തുറയിലെ വേദിയുടെ കാൽനാട്ടു കർമം നഗരസഭ വൈസ്ചെയര്‍മാന്‍ കെ.കെ. പ്രദീപ്കുമാര്‍ നിർവഹിച്ചു.