കൂവക്കണ്ടത്ത് കാട്ടാനശല്യം
1537270
Friday, March 28, 2025 4:16 AM IST
കോതമംഗലം: കോട്ടപ്പടി കൂവക്കണ്ടത്ത് കാട്ടാനശല്യം രൂക്ഷം. ഇന്നലെ പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പ്രദേശവാസി മനോജിന്റെ 200 ഓളം വാഴ, ഒരേക്കറോളം പൈനാപ്പിൾ, ഫെൻസിംഗ്, കയ്യാലകൾ എന്നിവ നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് ഉണ്ടായിരിക്കുന്നത്.
ആനശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും നഷ്ടപരിഹാരം ലഭിക്കണമെന്ന് കർഷകൻ മനോജ് ആവശ്യപ്പെട്ടു. നാശനഷ്ടം സംഭവിക്കുന്ന കർഷകർക്ക് ആനുപാതികമായ തുക നഷ്ടപരിഹാരമായി ലഭിക്കണമെന്ന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. റോബിൻ പടിഞ്ഞാറേക്കൂറ്റ് എന്നിവരും ആവശ്യപ്പെട്ടു.