ചാവറയിൽ നാടക ദിനാചരണം
1537268
Friday, March 28, 2025 4:16 AM IST
കൊച്ചി: കൊച്ചിന് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ലോക നാടകദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് നാടക കലാകാരന്മാരുടെ കഥ പറയുന്ന ' ചവിട്ട് ' എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. രചനയും എഡിറ്റിംഗും സംവിധാനവും ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് എന്നിവര്‍ ചേര്‍ന്നാണ് നിർവഹിച്ചിരിക്കുന്നത്.
പ്രഫ. സി.എസ്. ജയറാം നാടകദിനത്തെക്കുറിച്ചു പ്രഭാഷണം നടത്തി. കൊച്ചിന് ഫിലിം സൊസൈറ്റി പ്രസിഡന്റ് ആയിഷ സലിം അധ്യക്ഷത വഹിച്ചു. അനൂപ് വര്‍മ, മോഹന്‍കുമാര്‍, ടി. കലാധരന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, വി.എ. ബാലചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.