വിശ്വജ്യോതിയിൽ ‘ഹാക്ക് ദ ബോക്സ്’ ക്ലബിന് തുടക്കം
1537279
Friday, March 28, 2025 4:24 AM IST
വാഴക്കുളം: വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ ഹാക്ക് ദ ബോക്സ് ക്ലബ് ഔദ്യോഗികമായി രൂപീകരിച്ചു. സൈബർ സുരക്ഷാ മേഖലയിലെ പരിശീലനത്തിനും ഗവേഷണത്തിനും ഊന്നൽ കൊടുത്ത് ആരംഭിച്ച ക്ലബ് തികച്ചും വ്യത്യസ്തമായ പഠന അനുഭവം വിദ്യാർഥികൾക്ക് നൽകാനാണ് ലക്ഷ്യമിടുന്നത്.
ക്ലബിന്റെ ഉദ്ഘാടന ചടങ്ങ് പർപ്പിൾ നെക്സസ് മേധാവി ആർ. അർജുൻ നിർവഹിച്ചു. കോളജ് മാനേജർ റവ. ഡോ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോളജ് ഡയറക്ടർ റവ.ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ കെ.കെ. രാജൻ, ഇൻഫർമേഷൻ ടെക്നോളജി വിഭാഗം മേധാവി ജസ്ലിൻ ജോസഫ്, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ നിവിൻ കെ. സുനിൽ എന്നിവർ പ്രസംഗിച്ചു.