അഞ്ചു കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍
1534407
Wednesday, March 19, 2025 4:44 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച 5.242 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. റോഷന് ഷേഖി(21)നെയാണ് നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുളള ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്.
കാക്കനാട് ജില്ലാ ജയിലിന് അടുത്തു നിന്നാണ് പ്രതി പിടിയിലായത്. പതിനാറാം വയസില്‍ പെയിന്റിംഗ് ജോലികള്‍ക്കായി കേരളത്തില്‍ എത്തിയതാണ് പ്രതി. പിന്നീട് കഞ്ചാവ് വില്പനയിലേക്ക് കടക്കുകയായിരുന്നു.