ബാങ്കേഴ്സ് മീറ്റ് ലോൺമേള സംഘടിപ്പിച്ചു
1534394
Wednesday, March 19, 2025 4:38 AM IST
പറവൂർ: എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പറവൂർ താലൂക്ക് വ്യവസായ ഓഫീസ് സംരംഭകർക്കായി ബാങ്കേഴ്സ് മീറ്റ് ലോൺ മേള സംഘടിപ്പിച്ചു. പറവൂർ നഗരസഭാധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് അധ്യക്ഷനായി.
നഗരസഭ ഉപാധ്യക്ഷൻ എം.ജെ. രാജു, കൗൺസിലർ ഇ.ജി. ശശി, ലീഡ് ബാങ്ക് പ്രതിനിധി നന്നു ജയരാജ്, ആലങ്ങാട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ആർ. അന്നു ജീജാ, പറവൂർ - ഏലൂർ നഗരസഭ വ്യവസായ വികസന ഓഫീസർ എൽ.ആർ. അൻസിൽ ഖാൻ, പറവൂർ താലൂക്ക് ഉപജില്ല വ്യവസായ ഓഫിസർ ആഷ്വെൽ ജയിംസ് എന്നിവർ സംസാരിച്ചു.
നൂറിലധികം സംരംഭകർ പങ്കെടുത്തു. ബാങ്ക്, കെഎഫ്സി, സിഡ്ബി പ്രതിനിധികളുമായി സംരംഭകർ സംവദിക്കുകയും വായ്പ അപേക്ഷ സമർപിക്കുകയും ചെയ്തു.
ബാങ്ക് പ്രതിനിധികൾ,സംരംഭകർ എന്നിവരെ ആദരിച്ചു.