തദ്ദേശ മന്ത്രി കോർപറേറ്റുകളുടെ ഏജന്റായി പ്രവർത്തിക്കുന്നു: വ്യാപാരി വ്യവസായി ഏകോപന സമിതി
1534404
Wednesday, March 19, 2025 4:44 AM IST
കൊച്ചി: മന്ത്രി എം.ബി. രാജേഷ് കോര്‍പറേറ്റുകളുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയാറാകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര.
തൊഴില്‍ കരത്തിന്റെയും ലൈസന്‍സ് ഫീസിന്റെയും അന്യായമായ വര്‍ധനവിനും ഉദ്യോഗസ്ഥ മാഫിയയ്ക്കും എതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചും ഉപരോധസമരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാരി ദ്രോഹ നിയമങ്ങളും നടപടികളും പിന്‍വലിക്കുകയും തദ്ദേശവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയും വേണം.
അല്ലാത്ത പക്ഷം വകുപ്പ് മന്ത്രിയെ ഏകോപന സമിതി ബഹിഷ്കരിക്കുമെന്നും രാജു അപ്സര വ്യക്തമാക്കി. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ്. അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്,
ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനും ജില്ലാ വൈസ് പ്രസിഡന്റുമായ എം.സി. പോള്‍സണ്‍, കാക്കനാട് യൂണിറ്റ് പ്രസിഡന്റ് അസീസ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയാ പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.