തോട്ടുവ-നമ്പിള്ളി റോഡിൽ പൈപ്പ് പൊട്ടി വെള്ളക്കെട്ട്
1534390
Wednesday, March 19, 2025 4:21 AM IST
ചേരാനല്ലൂർ : കൂവപ്പടി പഞ്ചായത്തിലെ തോട്ടുവ-നമ്പിള്ളി റോഡിൽ ചേരാനല്ലൂർ വളവുംപടി ഭാഗത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. പൈപ്പ് പൊട്ടിയതു മൂലം ഈ പ്രദേശമാകെ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
വൈദ്യുതി ലൈൻ റോഡിന്റെ ഓരത്ത് കൂടി കേബിൾ ആക്കുന്നതിന്റെ ഭാഗമായി കുഴിച്ചിട്ടിരിക്കുന്നതും ഈ റോഡിലൂടെയുള്ള സഞ്ചാരം അപകടം നിറഞ്ഞതാക്കിയിരിക്കുന്നു. ദിവസങ്ങളായി വളവുംപടി ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് ബന്ധപ്പെട്ട അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു.