പ്രതിഷേധ മാർച്ചും ധർണയും
1534156
Tuesday, March 18, 2025 6:36 AM IST
കൊച്ചി: കേന്ദ്ര അവഗണനയ്ക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ കൊച്ചി മേയർ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി.എ. ജിറാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.എം ദിനകരന്, കെ.വി. മനോജ്, കണ്‍വീനര്‍ കുമ്പളം രവി, എന്നിവര്‍ പ്രസംഗിച്ചു.
അങ്കമാലി: എൽഡിഎഫ് അങ്കമാലി നിയോജകമണ്ഡം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ടിബി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പോസ്റ്റോഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സമരം സിപിഎം ജില്ലാ കമ്മിറ്റിയംഗം ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി എം. മുകേഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി. റെജീഷ്, ജോസ് തെറ്റയിൽ, കെ.കെ. ഷിബു, ജോർജ് കുര്യൻ, മാർട്ടിൻ മുണ്ടാടൻ, ജയ്സൻ പാനികുളങ്ങര, ദേവസിക്കുട്ടി പൈനാടത്ത്, മനോജ് നാൽപാടൻ, കെ. തുളസി എന്നിവർ പ്രസംഗിച്ചു.
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. എ.കെ. സജീവൻ അധ്യക്ഷത വഹിച്ചു.