രാജഗിരിയില്‍ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം
1534155
Tuesday, March 18, 2025 6:36 AM IST
കൊച്ചി: യുജിസി-എംഎംടിടിസി മാളവ്യ മിഷന് ടീച്ചര്‍ ട്രെയിനിംഗ് സെന്ററുമായി സഹകരിച്ച് കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഫാക്കല്‍റ്റി ഡെവലപിമെന്റ് പ്രോഗ്രാമിന് തുടക്കമായി.
യുജിസി മുന്‍ ചെയര്മാന് പ്രഫ.വേദ് പ്രകാശ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. രാജഗിരി കോളജ് പ്രിന്‍സിപ്പല്‍ ഫാ.എം.ഡി.സാജു, ഡല്‍ഹി യൂണിവേഴ്സിറ്റി എസ്ജിടിബി ഖല്‍സ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഗുര്മോഹിന്ദര് സിംഗ്, യുജിസി-എംഎംടിടിസി (ജിഎഡി-എംഎംടിടിസി) ഡയറക്ടര്‍ പ്രഫ.വിമല്‍ രാര്ഹ്, പ്രഫ.എ.കെ.ബക്ഷി, ഡോ.കെ.ആര്.അനീഷ്, ഡോ.ബിന്ദു എം.വര്‍ഗീസ്, ഡോ.ശ്രീജ രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.