പെറ്റ്സ് ക്യാന്പ്: സംഘാടക സമിതി രൂപീകരണ യോഗം നാളെ
1534149
Tuesday, March 18, 2025 6:35 AM IST
മൂവാറ്റുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യയുടെ മൂന്നാമത് പെറ്റ്സ് ക്യാന്പ് ഏപ്രിൽ 22 മുതൽ 24 വരെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻസ് ജിഎച്ച്എസ്എസിൽ നടത്തുമെന്ന് കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അറിയിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ക്യാന്പ് സെന്ററിൽ നടക്കും. പ്രധാനാധ്യാപിക സിസ്റ്റർ ആനീസ് മരിയ അധ്യക്ഷത വഹിക്കും. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ സിസ്റ്റർ റാണിറ്റ്, സംസ്ഥാന റിസോഴ്സ് ടീം കോ-ഓർഡിനേറ്റർ തോമസ് കുണിഞ്ഞി തുടങ്ങിയവർ പ്രസംഗിക്കും. പ്രവിശ്യയിലെ മേഖലാ ഓർഗനൈസർമാർ, പ്രസിഡന്റുമാർ, ഭാരവാഹികൾ, ശാഖാ ഡയറക്ടർമാർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.