മെട്രോ: കലൂര്‍-ജെഎല്‍എന്‍ സ്റ്റേഡിയം റൂട്ടിലെ വേഗനിയന്ത്രണം നീക്കി
1534399
Wednesday, March 19, 2025 4:38 AM IST
കൊച്ചി: കലൂര്‍-ജെഎല്‍എന്‍ സ്റ്റേഡിയം റൂട്ടിലെ ട്രാക്കിലെ അറ്റകുറ്റപ്പണിക്കായി മെട്രോ സര്‍വീസിന് ഈ ഭാഗത്ത് ഏര്‍പ്പെടുത്തിയ വേഗ നിയന്ത്രണം നീക്കി പതിവ് വേഗം പുനഃസ്ഥാപിച്ചു. പതിവ് പരിശോധനയ്ക്കിടെ ഈ ഭാഗത്തെ പില്ലറിന് മുകളില്‍ ട്രാക്കിന് ഇടയിലുള്ള പെഡസ്റ്റിയല്‍ ഭാഗത്തെ ബുഷിന് തേയ്മാനം കണ്ടെത്തിയിരുന്നു. ഈ ഭഗത്തെ അറ്റകുറ്റപ്പണി പൂര്‍ത്തിയായതോടെയാണ് വേഗനിയന്ത്രണം നീക്കിയത്.