ജില്ലാ കോടതിയില്‍ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
1534165
Tuesday, March 18, 2025 6:48 AM IST
കൊച്ചി: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ജില്ലാ കോടതിയില്‍ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിലൂടെ 30ന് കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കോടതിയിലെയും പരിസരത്തെയും മാലിന്യങ്ങള്‍ കൊച്ചി നഗരസഭയുടെയും ഹരിത കേരള മിഷനും കോടതി ജീവനക്കാരുടെയും സഹകരണത്തോടെ നീക്കം ചെയ്തു.
ശുചീകരണ യജ്ഞം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ പത്മജ എസ്. മേനോന് അധ്യക്ഷത വഹിച്ചു.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സന്ദീപ് കൃഷ്ണ, ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രഞ്ജിനി, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ജീവനക്കാര്‍, കൊച്ചി നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ ജി. സുധീഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.സി. സൂര്യ മോള്, ജെഎച്ച്ഐമാരായ അരുണ്‍ പി. വിജയകുമാര്‍, രമേശ് ബാലന്, ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ നിസ നിഷാദ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.