25 കുട്ടികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു
1534378
Wednesday, March 19, 2025 4:13 AM IST
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിൽ എസ്സി, എസ്ടി കുട്ടികൾക്കായി വാർഷിക പദ്ധതിയിൽ 10 ലക്ഷം വകയിരുത്തി 25 കുട്ടികൾക്ക് ലാപ്ടോപ് വിതരണം നടത്തി. കുട്ടന്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സൽമ പരീത് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. സിബി, ഇ.സി. റോയി, മിനി മനോഹരൻ, പഞ്ചായത്തംഗങ്ങളായ എൽദോസ് ബേബി, മേരി കുര്യാക്കോസ്, ബിനീഷ് നാരായണൻ, ആലിസ് സിബി, ഷീല രാജീവ്, ഡെയ്സി ജോയ്, പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് സെക്രട്ടറി അനീഷ് എന്നിവർ പ്രസംഗിച്ചു.