അത്താണിയിൽ നാളെ "സ്നേഹ സായാഹ്നം'
1534395
Wednesday, March 19, 2025 4:38 AM IST
നെടുമ്പാശേരി: ലഹരിക്കും ഹിംസയ്ക്കുമെതിരെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിയ്ക്കുന്ന " സ്നേഹ സായാഹ്നം " വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചിന് അത്താണി വിഐപി റോഡിലെ പ്രളയ സ്മാരക ഓപ്പൺ സ്റ്റേജിൽ നടക്കും.
സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് പങ്കെടുക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് അധ്യക്ഷനാകും. സാംസ്കാരിക സമ്മേളനവും സമൂഹ നോമ്പുതുറയും തുടർന്ന് കാഞ്ഞൂർ നാട്ടുപൊലിമയുടെ നാടൻ പാട്ട് അവതരണവും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.