കോ​ത​മം​ഗ​ലം: കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട് റേ​ഷ​ൻ ക​ട​ക​ൾ​കൂ​ടി കെ-​സ്റ്റോ​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും തേ​ര, വാ​രി​യം ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ൽ കെ-​സ്റ്റോ​ർ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.