ഐസാറ്റ് ഡേ ആഘോഷിച്ചു
1534154
Tuesday, March 18, 2025 6:36 AM IST
കളമശേരി: ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി(ഐസാറ്റ് )ഡേ ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ഐസാറ്റ് ഡേ യുടെ ഭാഗമായി കാന്പസിൽ കലാ-സാങ്കേതിക ഫെസ്റ്റ് അരങ്ങേറുന്നുണ്ട്. ഇന്നലെ നടന്ന പരിപാടിയിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിറി ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. 2024-25 അധ്യയന വർഷത്തിൽ മികച്ച പ്രകടനം നൽകിയ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ നൽകി. കോളേജ് മാഗസിൻ പ്രകാശനവും നടത്തി.
ഐസാറ്റ് മാനേജർ ഫാ. ആന്റണി വക്കോ അറക്കൽ, അസി. മാനേജർ ഫാ. മനോജ് ഫ്രാൻസിസ് മരോട്ടിക്കൽ, പ്രിൻസിപ്പൽ ഡോ. വി. വീണ, വൈസ് പ്രിൻസിപ്പൽമാരായ പ്രഫ. വി. പോൾ ആൻസൽ, പ്രഫ. കനക സേവ്യർ എന്നിവർ സന്നിഹിതരായിരുന്നു.