1.05 കിലോ കഞ്ചാവുമായി രണ്ട് ബംഗാളികൾ പിടിയിൽ
1534166
Tuesday, March 18, 2025 6:48 AM IST
കോതമംഗലം: ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കോതമംഗലം റേഞ്ച് അധികൃതർ നടത്തിയ പരിശോധനയിൽ 1.05 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ ജഹീറുൾഷെയ്ക്ക് (34), സലിം ഭറാജി (36) എന്നിവരാണ് അറസ്റ്റിലായത്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് കടത്തികൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതികളാക്കി വില്പന നടത്തിവരുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.