ഹോളി ആഘോഷത്തിന് അനുമതി നല്കിയില്ല; കൊച്ചിൻ കോളജ് പ്രിൻസിപ്പലിനെ മുറിയിൽ പൂട്ടിയിട്ട് എസ്എഫ്ഐ
1534172
Tuesday, March 18, 2025 6:48 AM IST
മട്ടാഞ്ചേരി: കൊച്ചിൻ കോളജിൽ ഹോളി ആഘോഷിക്കാൻ അനുവാദം നൽകിയില്ലെന്നാരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ മുറിയിൽ പൂട്ടിയിട്ടു. യൂണിവേഴ്സിറ്റി പരീക്ഷയുടെ പേര് പറഞ്ഞാണ് പ്രിൻസിപ്പൽ അനുമതി നിഷേധിച്ചത്. എന്നാൽ പരീക്ഷ ഉച്ചയ്ക്ക് ഒന്നു വരെ മാത്രമാണെന്നും അതിനുശേഷമുള്ള സമയത്ത് ഹോളി ആഘോഷിക്കാനാണ് അനുവാദം ചോദിച്ചതെന്നുമാണ് എസ്എഫ്ഐ നേതാക്കൾ പറയുന്നത്.
ഉപരോധത്തെ തുടർന്ന് കോളജിൽ വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. കോളജ് യൂണിയൻ ഭരിക്കുന്ന കെഎസ്യുവിന്റെ ആവശ്യപ്രകാരമാണ് എസ്എഫ്ഐയുടെ ഹോളി ആഘോഷത്തിന് പ്രിൻസിപ്പൽ അനുവാദം നൽകാതിരുന്നതെന്നാണ് ആക്ഷേപം.