‘അറിവും തിരിച്ചറിവും’ പദ്ധതിക്ക് തുടക്കമായി
1534367
Wednesday, March 19, 2025 3:54 AM IST
അരിക്കുഴ: അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിന്റെയും മൂവാറ്റുപുഴ നിർമല കോളജ് എംസിഎ ഡിപ്പാർട്ടുമെന്റിന്റെയും നേതൃത്വത്തിൽ ‘അറിവും തിരിച്ചറിവും’ പദ്ധതിക്ക് തുടക്കമായി. കംപ്യൂട്ടർ, സ്മാർട്ട് ഫോണ് എന്നിവ കൈകാര്യം ചെയ്യാൻ സമൂഹത്തിലെ മുതിർന്നവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
എംസിഎ വിദ്യാർഥികൾ മുതിർന്നവരെ അവരുടെ കൈവശമുള്ള സ്മാർട്ട് ഫോണ്, ലാപ്ടോപ് ഉപയോഗിച്ച് കുട്ടികളുടെ കൈവശമുള്ള പ്രൊജക്ടറിന്റെ സഹായത്തോടെ വാട്സ്ആപ്, ഇമെയിൽ ഐഡി, ഗൂഗിൾ പേ, ലൊക്കേഷൻ മാപ്പ് തുടങ്ങിയവയുടെ ഉപയോഗവും ദുരുപയോഗവും പരിചയപ്പെടുത്തി.
അറുപതിലധികം മുതിർന്നവർക്ക് കുട്ടികൾ പരിശീലനം നൽകി. അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജിൻസ് പുളിക്കൽ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ അനീഷ് കെ. ജോർജ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ നിർമല കോളജ് എംസിഎ ഡിപ്പാർട്ടുമെന്റ് എച്ച്ഒഡി ഷെറി ഒ. പണിക്കർ, ജോയിന്റ് എച്ച്ഒഡി ഷെറിൻ മാത്യു, ദീപ്തി തോമസ്, അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ പിടിഎ പ്രസിഡന്റ് ഇ.ബി. രാഹുൽ, അധ്യാപകരായ ബിറ്റി ബേബി, തോമസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.