എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ
1534393
Wednesday, March 19, 2025 4:38 AM IST
പറവൂർ: അതിമാരക രാസ ലഹരിയായ എംഡിഎംയുമായി മൂന്ന് യുവാക്കൾ പിടിയിലായി.
കണ്ഠകർണ്ണൻവെളി കന്നിപ്പറമ്പിൽ സോനു(23), വാണിയക്കാട് കുട്ടൻതുരുത്ത് നികത്തിൽ വീട്ടിൽ അതുൽ(27), വെടിമറ ജിസിഡിഎ കോളനിയിൽ പീടിയാക്കൽ പറമ്പിൽ അൻവർ (27) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി ഒമ്പതിന് വാണിയക്കാട് നിർമാണത്തിലിരിക്കുന്ന ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്നു 2.71ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം മുനമ്പം ഡിവൈഎസ്പിയുടെ ഡാൻസാഫ് സംഘവും പറവൂർപോലീസ് ഇൻസ്പെക്ടർ ഷോജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.