സ്കൂട്ടറിൽ യുവതിയടക്കം നാലു പേർ; കൂട്ടിന് രണ്ടു നായകളും
1534391
Wednesday, March 19, 2025 4:21 AM IST
കുമ്പളങ്ങി സ്വദേശിയുടെ ലൈസൻസ് തെറിച്ചു
കാക്കനാട് : കുമ്പളങ്ങി മുതൽ കാക്കനാട് ചിറ്റേത്തുകര വരെ ഒരു സ്കൂട്ടറിൽ യുവതിയടക്കം നാലുപേരും രണ്ടു വളർത്തുനായകളും സഞ്ചരിച്ച കേസിൽ സ്കൂട്ടർ ഓടിച്ച കുമ്പളങ്ങി സ്വദേശി നിതിന്റെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ സസ്പെൻഡ് ചെയ്തു. ഹെൽമെറ്റ് പോലുമില്ലാതെയുള്ള ഇവരുടെ സാഹസിക യാത്ര ട്രാഫിക് സിഗ്നലുകളിലെ കാമറകൾ ഒപ്പിയെടുത്തതാണ് പുലിവാലായത്.
കാമറയിലെ ദൃശ്യങ്ങളിൽ നിന്ന് വാഹന നമ്പർ കണ്ടെത്തിയ അധികൃതർ വാഹനം പെരിന്തൽമണ്ണസ്വദേശി രോഹിത് എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണെന് കണ്ടെത്തി. തുടർന്ന് ഇവരെ വിളിച്ചു വരുത്തിയ ആർടിഒ മനോജ് ഇവർക്കെതിരെ മോട്ടോർ വാഹന നിയമലംഘനത്തിന് കേസെടുക്കുകയായിരുന്നു.വാഹന ഉടമയ്ക്ക് 2,000 രൂപ പിഴയുമിട്ടു.