ബൈക്കിടിച്ച് പരിക്കേറ്റ മുൻ പഞ്ചായത്തംഗം മരിച്ചു
1534220
Tuesday, March 18, 2025 10:00 PM IST
മൂവാറ്റുപുഴ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പായിപ്ര പഞ്ചായത്ത് മുൻ അംഗം മരിച്ചു. മുളവൂർ ഹെൽത്ത് ജംഗ്ഷൻ കല്ലമ്മാവുടി യൂസഫ് (74) ആണ് മരിച്ചത്. പുതുപ്പാടി - മുളവൂർ റോഡിൽ പുതുപ്പാടി ജുമാ മസ്ജിദിനു സമീപം ശനിയാഴ്ചയായിരുന്നു അപകടം.
നടന്നു പോകുകയായിരുന്ന യൂസഫിനെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. കബറടക്കം നടത്തി. ഭാര്യ: ലൈല വൈക്കം ചൂരവേലിൽ കുടുംബാംഗം. മക്കൾ: റുബീന, സാദിക്ക്, ഷിഹാബ്. മരുമക്കൾ: സിദ്ധീക്ക്, അഷിൻഷാ, ഷഹന (പെരുന്പാവൂർ പോലീസ് സ്റ്റേഷൻ).