ധർണ സംഘടിപ്പിച്ചു
1534379
Wednesday, March 19, 2025 4:13 AM IST
മൂവാറ്റുപുഴ: ആശാവർക്കർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരിക്കെതിരെയും ഐഎൻടിയുസി വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ സമരം സംഘടിപ്പിച്ചു. വാളകം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരത്തിൽ പഞ്ചായത്തിലെ 14 ആശാവർക്കർമാർ പങ്കെടുത്തു.
ധർണ സമരം ഐഎൻടിയുസി ജില്ല വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിജോ പാപ്പാലിൽ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ് ഐസക്ക് മുഖ്യപ്രഭാക്ഷണം നടത്തി. ലഹരിവിരുദ്ധ കാന്പയിൻ സാറാമ്മ ജോണ് ഉദ്ഘാടനം ചെയ്തു.