കണ്ണമാലി നേർച്ച തിരുനാൾ: ചെല്ലാനം-പാണ്ടിക്കുടി റോഡിൽ ഗതാഗതനിയന്ത്രണം
1534384
Wednesday, March 19, 2025 4:21 AM IST
കൊച്ചി: കണ്ണമാലി സെന്റ് ആന്റണീസ് പള്ളിയിലെ നേര്‍ച്ച തിരുനാളിനോടനബന്ധിച്ച് ഇന്ന് ചെല്ലാനം പാണ്ടിക്കുടി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കണ്ണമാലി പള്ളി നേര്‍ച്ച സദ്യക്കായി എറണാകുളം ഭാഗത്ത് നിന്നു വരുന്ന സ്വകാര്യ ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ രാവിലെ ഏഴുമുതല്‍ ബിഒടി പാലത്തില്‍ നിന്നും ഇടത്തേക്കു തിരിഞ്ഞ് കുമ്പളങ്ങി വഴി വന്ന് വലത്തേക്ക് തിരിഞ്ഞ് കണ്ടക്കടവ് ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പുത്തന്‍തോട് ബീച്ച് ജംഗ്ഷനില്‍ ആളുകളെ ഇറക്കിയ ശേഷം പുത്തന്‍തോട് ബീച്ച് ഭാഗത്ത് പാര്‍ക്ക് ചെയ്യണം.
ആലപ്പുഴ ചേര്‍ത്തല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കണ്ടക്കടവ് ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പുത്തന്‍തോട് ബീച്ച് ജംഗ്ഷനില്‍ ആളുകളെ ഇറക്കി ബീച്ച് ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.