ഐസാറ്റിൽ ക്രിസാലിസ്-2025
1534383
Wednesday, March 19, 2025 4:21 AM IST
കളമശേരി: കളമശേരി ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി(ഐസാറ്റ്)യിൽ ക്രിസാലിസ്-2025 ആഘോഷിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വിദ്യാർഥികൾ തങ്ങളുടെ കഴിവുകളും സാങ്കേതിക വിദ്യയിലുള്ള ജ്ഞാനവും പ്രദർശിപ്പിച്ചു.
സിനിമാ താരം അഞ്ജലി നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ച് കാന്പസിൽ കൊറിയോ ക്ലാഷ് ഇന്റർ കോളജ് ഡാൻസ് മത്സരവും ഫാഷൻ ഷോയും നടന്നു. കൊറിയോ ക്ലാഷ് ഇന്റർ കോളജ് ഡാൻസ് മത്സരത്തിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിംഗും രണ്ടാം സ്ഥാനം തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാൾ കോളജ് ഓഫ് എൻജിനീയറിംഗും മൂന്നാം സ്ഥാനം കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയും കരസ്ഥമാക്കി.
സമാപന ചടങ്ങിൽ മികച്ച പ്രകടനം കാഴ്ചവച്ച ടീമുകൾക്കും വ്യക്തികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഐസാറ്റ് അസിസ്റ്റൻറ് മാനേജർ ഫാ. മനോജ് ഫ്രാൻസിസ് മരോട്ടിക്കൽ, പ്രിൻസിപ്പൽ ഡോ. വി. വീണ, വൈസ് പ്രിൻസിപ്പൽമാരായ പ്രഫ. വി. പോൾ ആൻസൽ, പ്രഫ. കനക സേവ്യർ, ഡോ. മനോജ് ജോസ് കളത്തിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.