ദൈവദാസൻ മോൺ. ഇമ്മാനുവൽ ലോപ്പസ് അനുസ്മരണം നാളെ
1534386
Wednesday, March 19, 2025 4:21 AM IST
വരാപ്പുഴ: ദൈവദാസൻ മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ 21-ാം ചരമവാർഷിക അനുസ്മരണം നാളെ മാതൃ ഇടവകയായ ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽ നടക്കും. വൈകുന്നേരം അഞ്ചിന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ സമൂഹ ദിവ്യബലി. അതിരൂപതയിലെ വൈദികർ സഹകാർമികരാകും.
ഫാ. യേശുദാസ് പഴമ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് കബറിടത്തിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകളും നേർച്ച വിതരണവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. പോൾസൺ കൊറ്റിയത്ത്, സഹ വികാരിമാരായ ഫാ. ജോസഫ് ടോണി കർബാലിയോ, ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ എന്നിവർ അറിയിച്ചു.