മാർത്തോമ്മ ചെറിയ പള്ളിയിൽ കോതമംഗലം കണ്വൻഷൻ 26 മുതൽ
1534151
Tuesday, March 18, 2025 6:35 AM IST
കോതമംഗലം : കോതമംഗലം കണ്വൻഷൻ 26 മുതൽ 30 വരെ മാർത്തോമ്മ ചെറിയ പള്ളി മാർ ബേസിൽ കണ്വൻഷൻ സെന്ററിൽ നടക്കും. 26ന് രാവിലെ 7.15ന് കുർബാന, പാതിനോന്പിന്റെ ശുശ്രൂഷ, 9.30 ന് ധ്യാനയോഗം, വൈകുന്നേരം അഞ്ചിന് സന്ധ്യാനമസ്ക്കാരം, 5.40 ന് ഗാനശുശ്രൂഷ, തുടർന്ന് ബസേലിയോസ് തോമസ് പ്രഥമൻ ബാവ അനുസ്മരണം ഏബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വികാരി. ഫാ. ജോസ് മാത്യു തച്ചേത്തുകുടി അധ്യക്ഷത വഹിക്കും. ആന്റണി ജോണ് എംഎൽഎ മുഖ്യാതിഥിയായിരിക്കും, രാത്രി 8.30 ന് സമാപന പ്രാർഥന.
27ന് രാവിലെ 9.30 ന് ധ്യാനയോഗം, വൈകുന്നേരം 5.40 ന് ഗാനശുശ്രൂഷ, 6.40 ന് വചന ശുശ്രൂഷ - ഫാ. കുര്യൻ കാരിക്കൽ, രാത്രി 8.30 ന് സമാപന പ്രാർഥന. 28ന് രാവിലെ 9.30 ന് ധ്യാനയോഗം, വൈകുന്നേരം 5.40ന് ഗാനശുശ്രൂഷ, 6.40 ന് വചന ശുശ്രൂഷ - ഫാ. റെജി ചവർപ്പനാൽ, രാത്രി 8.30ന് സന്ധ്യാപ്രാർഥന. 29ന് രാവിലെ 7.30 ന് കുർബാന, 9.30 ന് ധ്യാനയോഗം, വൈകുന്നേരം 5.45ന് ഗാനശുശ്രൂഷ, 6.40 ന് വചനശുശ്രൂഷ - ഫാ. ഏബ്രഹാം പി. ഉമ്മൻ. രാത്രി 8.30 ന് സമാപന പ്രാർഥന. 30 ന് രാവിലെ ആറിനും 7.30 നും ഒന്പതിനും കുർബാന, വൈകുന്നേരം 5.40ന് ഗാനശുശ്രൂഷ, 6.40ന് വചനശുശ്രൂഷ - ഫാ. ബിനോയി ചാക്കോ, രാത്രി 8.30 ന് സമാപന സന്ദേശം - ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ഒന്പതിന് സമ്മാനദാനം.
ഡീൻ കുര്യാക്കോസ് എംപി വിശിഷ്ടിതിഥിയാകും. തുടർന്ന് സമാപന പ്രാർഥന, ആശീർവാദം - ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത.