മൂവാറ്റുപുഴ കാർഷികോത്സവ് ഏപ്രിൽ 21 മുതൽ
1534144
Tuesday, March 18, 2025 6:35 AM IST
മൂവാറ്റുപുഴ : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ കാർഷികോത്സവ് ഏപ്രിൽ 21 മുതൽ 30 വരെ മൂവാറ്റുപുഴ ഇഇസി മാർക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിമാർ എംപിമാർ എംഎൽഎമാർ കാർഷിക വിദഗ്ധർ ചലച്ചിത്ര താരങ്ങൾ, രാഷ്ട്രീയ സാംസ്കാരിക നായകർ തുടങ്ങിയവർ മേളയ്ക്കെത്തും.
സംസ്ഥാന കൃഷി വകുപ്പ്, എറണാകുളം ജില്ലാ ഭരണകൂടം, ഡിടിപിസി, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന കാർഷികോത്സവിൽ വിപുലമായ കാർഷികോത്പന്ന മേള, കാർഷിക മത്സരങ്ങൾ, കാർഷിക വാരാചരണം, കർഷക സെമിനാറുകൾ, കാർഷിക അവാർഡുകൾ, കൃഷി വിഭവങ്ങളുടെ വിപണനത്തിനായുള്ള നാട്ടുചന്ത തുടങ്ങിയവ ഒരുക്കും.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജോസി ജോളി, സ്ഥിരംസമിതി അധ്യക്ഷരായ രമ രാമകൃഷ്ണൻ, ഷിവാഗോ തോമസ്, പഞ്ചായത്തംഗങ്ങളായ ബിനി ഷൈമോൻ, സിബിൾ സാബു, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ, ജോസ് അഗസ്റ്റിൻ, വിഡിഒ പ്രശാന്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.