ദാരിദ്ര്യ നിർമാർജനത്തിന് പ്രാധാന്യം നൽകി ചേന്ദമംഗലം പഞ്ചാ. ബജറ്റ്
1534387
Wednesday, March 19, 2025 4:21 AM IST
പറവൂർ: അതിദാരിദ്യ നിർമാർജനത്തിനും മാലിന്യമുക്ത നവ കേരളത്തിനായുള്ള പദ്ധതികൾക്കും ഊന്നൽ നൽകി 2025-26 സാമ്പത്തിക വർഷത്തെ ചേന്ദമംഗലം പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് വി.യു. ശ്രീജിത്ത് അവതരിപ്പിച്ചു. 33.16 കോടി രൂപ വരവും 32.89 കോടി രൂപ ചിലവും 27.14 ലക്ഷം രൂപ നീക്കിയിരിപ്പും ബജറ്റിലൂടെ പ്രതീക്ഷിക്കുന്നു.
മാലിന്യ സംസ്കരണം 46.50 ലക്ഷം, ടൂറിസം മേഖലക്ക് 32 ലക്ഷം, കാർഷിക മേഖലക്ക് 53.50 ലക്ഷം, മൃഗസംരക്ഷണം 53. 27 ലക്ഷം, മത്സ്യമേഖലക്ക് 1.7 ലക്ഷം, പട്ടികജാതി ക്ഷേമം 45 ലക്ഷം, വനിതാ ക്ഷേമത്തിന് 28.50 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പശ്ചാത്തല വികസനം 2.85 കോടി, ബഡ്സ് സ്കൂൾ, ഹാപ്പിനെസ് പാർക്ക് എന്നിവക്ക് സ്ഥലം വാങ്ങുന്നതിന് 20 ലക്ഷം, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 35 ലക്ഷം, ആരോഗ്യമേഖലയ്ക്ക് 1.02 കോടി രൂപയും ബജറ്റിലുണ്ട്. ഭവന നിർമാണത്തിന് 4.05 കോടി, വയോജനക്ഷേമം 10.50 ലക്ഷം, കൈത്തറി മേഖലക്ക് അഞ്ച് ലക്ഷം, വ്യവസായ മേഖലയ്ക്ക് 16.50 ലക്ഷം, കലാ സാംസ്കാരിക മേഖലയ്ക്ക് 4.50 ലക്ഷം എന്നിങ്ങനെയുള്ള തുകയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബജറ്റ് അവതരണ യോഗത്തിൽ പ്രസിഡൻ്റ് ലീന വിശ്വൻ അധ്യക്ഷയായി. കെ.ആർ. പ്രേംജി, ഷിപ്പി സെബാസ്റ്റ്യൻ, ഷൈബി തോമസ്, അസിസ്റ്റന്റ് സെക്രട്ടറി എം.എച്ച്. ഷബീന എന്നിവർ സംസാരിച്ചു.