കാറ്റിലും മഴയിലും കനത്തനാശം: മരം വീണ് വീടു തകർന്നു മൂന്നുപേർക്ക് പരിക്ക്
1534153
Tuesday, March 18, 2025 6:36 AM IST
പെരുമ്പാവൂർ: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുടക്കുഴ, രായമംഗലം, കീഴില്ലം പ്രദേശങ്ങളിൽ നാശം. മുടക്കുഴയിൽ എട്ടാം വാർഡ് പുതിയേടത്ത് വീട്ടിൽ രാജപ്പന്റെ വീടിന് മുകളിലേക്ക് മരം വീണ് പരിക്കുകൾ പറ്റുകയും വീടിന് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
വീടിന്റെ ഓട് വീണ് രാജപ്പന്റെ തലയ്ക്ക് പരിക്കുപറ്റി. കൂടാതെ മകൾ സിനിയുടെ കൈയ്ക്ക് പൊട്ടൽ സംഭവിക്കുകയും സഹോജരി രജനിയുടെ കൈവിരലിന് മുറിവേൽക്കുകയും ചെയ്തു.
മൂവരും പെരുമ്പാവൂർ താലൂക്ക് ആസ്പത്രിയിൽ ചികിത്സയിലാണ്. കീഴില്ലത്ത് റോഡിലേക്ക് മരം ചാഞ്ഞ് ഗതാഗത തടസമുണ്ടായി. രായമംഗലത്ത് റോഡിലേക്ക് ജാതി മരം വീണ് ഗതാഗതം തടസപ്പെട്ടു.