ഉദയംപേരൂർ പഞ്ചായത്തിലെ അസഭ്യ വർഷത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം
1534160
Tuesday, March 18, 2025 6:36 AM IST
ഉദയംപേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് കമ്മറ്റി യോഗ ചർച്ചയ്ക്കിടെ 20-ാം വാർഡ് കോൺഗ്രസ് അംഗമായ നിമിൽ രാജിനെ അസഭ്യം പറയുകയും നെയിംപ്ലേറ്റ് തല്ലിത്തകർക്കുകയും ചെയ്ത 9-ാം വാർഡംഗം എ.എസ്. കുസുമന്റെയും, ഇതിന് കൂട്ടുനിന്ന എൽഡിഎഫ് പഞ്ചായത്ത് ഭരണ സമിതിയുടെയും നടപടിക്കെതിരേ ഉദയംപേരൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഐഒസി ജംഗ്ഷനിൽ നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
ധർണ ഡിസിസി സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.വി. ഗോപിദാസ് അധ്യക്ഷത വഹിച്ചു. ജോൺ ജേക്കബ്, സാജു പൊങ്ങലായിൽ, കെ.പി. രംഗനാഥ്, എം.എൽ. സുരേഷ്, എം.പി. ഷൈമോൻ തുടങ്ങിയവർ പ്രസംഗിച്ചു.