കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അനൗണ്‍സ്മെന്റ് പുനരാരംഭിച്ചു
1534147
Tuesday, March 18, 2025 6:35 AM IST
മൂവാറ്റുപുഴ: പതിനഞ്ച് വർഷങ്ങൾക്ക് ശേഷം മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അനൗണ്‍സ്മെന്റ് പുനരാരംഭിച്ചു. വൈസ്മെൻ ഇന്റർനാഷണൽ മൂവാറ്റുപുഴ ടവേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്റ്റാൻഡിൽ വിശ്രമിക്കാനായുള്ള സൗകര്യങ്ങളും മികച്ച അന്വേഷണ, ബുക്കിംഗ് കൗണ്ടറും അനൗണ്‍സ്മെന്റിന് ആവശ്യമായ സൗണ്ട് സിസ്റ്റവും ഒരുക്കിയത്. ഉദ്ഘാടനം വൈസ്മെൻ ഇന്റർനാഷണൽ ഇന്ത്യ ഏരിയാ പ്രസിഡന്റ് (ഇലക്ട്) ബാബു ജോർജ് നിർവഹിച്ചു.
നഗരസഭാംഗം ജോസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ഷാജി കുര്യാക്കോസ്, ക്ലബ് പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി, ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ പി.ബി. ബിനു, വൈസ്മെൻ ഇന്റർനാഷണൽ മുൻ റീജണൽ ഡയറക്ടർ സുനിൽ ജോണ്‍, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ ജോയ്സ് ജോണ്‍, ഡോ. ജേക്കബ് എബ്രഹാം, നഗരസഭാംഗം ജോയ്സ് മേരി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.