ജില്ലാ ദുരന്ത നിവാരണ വിഭാഗം മുതുകല്ല് പ്രദേശം സന്ദർശിച്ചു
1534368
Wednesday, March 19, 2025 3:54 AM IST
മൂവാറ്റുപുഴ: ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ അപകടകരമായ പാറകൾ സ്ഥിതിചെയ്യുന്ന ആരക്കുഴ മുതുകല്ല് പ്രദേശം സന്ദർശിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്തനിവാരണ സംഘം പ്രദേശത്ത് പരിശോധന നടത്തി സംസ്ഥാന ദുരന്തനിവാരണ വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.
ഇതേതുടർന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. മനോജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.
പുതുക്കി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി സംഘം ഒരിക്കൽകൂടി പരിശോധന നടത്തിയശേഷം പ്രദേശവാസികളെ മാറ്റി താമസിപ്പിക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ മനോജ് പറഞ്ഞു.