വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു; ആളപായമില്ല
1534162
Tuesday, March 18, 2025 6:48 AM IST
കാക്കനാട്: സീപോർട്ട്-എയർപോർട്ട് റോഡിൽ നെച്ചിക്കാട്ട് കാവിന് സമീപത്തെ ഫ്ലാറ്റിൽ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു. ഞായറാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.
കറണ്ട് പോയതിനാൽ മെഴുകുതിരി കത്തിച്ച് വാഷിംഗ് മെഷിനു പുറത്തു വച്ച കാര്യം മറന്നുപോയ ദമ്പതികൾ കറണ്ടുവന്ന ശേഷം ഫോൺ ചാർജ് ചെയ്യുന്നതിനായി മുറിക്കുള്ളിലേക്ക് പോവുകയായിരുന്നു. മെഴുകുതിരിയിൽ നിന്നും തീപടർന്നാണ് വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചത്. ഫയർഫോഴ്സും പോലീസും എത്തി പരിശോധന നടത്തി.