മദ്യപാനത്തിനിടെ കൊലപാതകം; പ്രതി അറസ്റ്റിൽ
1534170
Tuesday, March 18, 2025 6:48 AM IST
കാലടി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെതുടർന്ന് യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ മലയാറ്റൂർ കാടപ്പാറ മുണ്ടയ്ക്ക വീട്ടിൽ വിഷ്ണു (27) വിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. മലയാറ്റൂർ തെക്കിനേൻ വീട്ടിൽ സിബിൻ (28) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്ഐമാരായ ടി.വി. സുധീർ, റെജിമോൻ, വി.എസ്. ഷിജു, പി.വി. ജോർജ്, സിപിഒ എൻ.കെ. നിഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.