മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
1534152
Tuesday, March 18, 2025 6:36 AM IST
പറവൂർ: പൊതുജലാശയങ്ങളിൽ മത്സ്യോത്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴിക്കരയിലെ ജലാശയങ്ങളിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
വാർഡ് 12 ആറാട്ടുകടവ് പരപ്പിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ അധ്യക്ഷനായി. എം.ബി. ചന്ദ്രബോസ്, സി.എം. രാജഗോപാൽ, എൻ. അഭിരാമി, എ.എ. പ്രതാപൻ തുടങ്ങിയവർ പ്രസംഗിച്ചു.