സുരക്ഷാ കണ്ണാടിയിൽ പോസ്റ്റർ പതിച്ചവരെ വിളിച്ചുവരുത്തി നീക്കംചെയ്തു
1534163
Tuesday, March 18, 2025 6:48 AM IST
കാക്കനാട്: ഇൻഫോപാർക്ക് റോഡിലെ അപകടവളവിൽ സ്റ്റീൽസ്ക്രീൻ സുരക്ഷാ കണ്ണാടിയിൽ കാഴ്ച്ച മറച്ച് പോസ്റ്റർ പതിച്ച സ്ഥാപന ഉടമകളെ വിളച്ചുവരുത്തി ഇൻഫോപാർക്ക് പോലീസ്. എതിർദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തവിധം വിവിധ പരസ്യങ്ങളുടെ സ്റ്റിക്കറും, കളർ പോസ്റ്ററുകളും പതിച്ച വാർത്ത ഇന്നലെ ദീപിക നൽകിയിരുന്നു.
ഇതിനെത്തുടന്ന് ഇൻഫോ പാർക്ക് പോലീസ് സ്റ്റിക്കർ പതിച്ചവരെക്കൊണ്ട് കണ്ണാടി കഴുകിവൃത്തിയാക്കുകയായിരുന്നു. ഇൻഫോ പാർക്ക് പൊലീസ് ഇൻസ്പെക്ടർ സജീവ് കുമാറിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു സുരക്ഷാ കണ്ണാടി വൃത്തിയാക്കൽ.