ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർക്ക് പുരസ്കാരം സമ്മാനിച്ചു
1534146
Tuesday, March 18, 2025 6:35 AM IST
പിറവം: രാമമംഗലത്ത് ഷട്കാല ഗോവിന്ദമാരാർ പുരസ്കാരം മേളാചാര്യൻ ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർക്ക് ജസ്റ്റീസ് ഹരിശങ്കർ വി. മേനോൻ സമ്മാനിച്ചു. കലാസമിതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമിതി പ്രസിഡന്റ് പ്രഫ. ജോർജ് എസ്. പോൾ അധ്യക്ഷത വഹിച്ചു.
കഥകളി, ചെണ്ട കലാകാരൻ കൊട്ടാരം സുബ്രഹ്മണ്യൻ നന്പൂതിരി, നർത്തകി സിത്താര ബാലകൃഷ്ണൻ, ചിത്രകാരൻ അഖിൽ മോഹൻ എന്നിവരെ ആദരിച്ചു. പാന്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ, കലാസമിതി സെക്രട്ടറി കെ. ജയചന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.